---
title: "സുരക്ഷയൊരുക്കാൻ കഴിയാത്ത സർക്കാർ; നാദാപുരം എ പോലീസ് സ്റ്റേഷനിലേക്ക് സിപിഐഎം മാർച്ച്"
english_title: "CPI(M) Marches to Nadapuram Police Station Over Security Concerns"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384774/ cpim-march-to-nadapuram-police-station-over-security-concerns"
published_at: "2026-09-29T21:40:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abbe38f29482_cpim-march-to-nadapuram-police-station-over-security-concerns.jpg"
keywords: ["Nadapuram Police Station March", "CPI(M) Nadapuram", "Nadapuram Security", "Kummankode Tiger Attack", "Kerala Politics"]
---

# സുരക്ഷയൊരുക്കാൻ കഴിയാത്ത സർക്കാർ; നാദാപുരം എ പോലീസ് സ്റ്റേഷനിലേക്ക് സിപിഐഎം മാർച്ച്

> **Lead Summary:** **നാദാപുരം : **നാദാപുരത്തിന് സുരക്ഷയൊരുക്കാൻ കഴിയാത്ത സർക്കാർ നിലപാടിനെതിരെ സിപിഐ എം നാദാപുരം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നാദാപുരം പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

## Article Content

**നാദാപുരം : **നാദാപുരത്തിന് സുരക്ഷയൊരുക്കാൻ കഴിയാത്ത സർക്കാർ നിലപാടിനെതിരെ സിപിഐ എം നാദാപുരം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നാദാപുരം പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

നാദാപുരം ടൗണിൽ അടുത്തിടെ ഉണ്ടായ മോഷണക്കേസിലെ പ്രതികളെ പിടിക്കാൻ പോലീസിന് കഴിയാത്തതിലും,കുമ്മങ്കോട് പുലിയുടെ ആക്രമണത്തെ തുടർന്നുണ്ടായ ഭീതി അകറ്റുന്നതിലും സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ചൊവ്വാഴ്ച വൈകിട്ട് സിപിഐഎം പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ മുന്നിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. നാദാപുരം കേളുവേട്ടൻ മന്ദിരത്തിന് സമീപത്ത് നിന്നും ആരംഭിച്ച മാർച്ച് പോലീസ് സ്റ്റേഷൻ കവാടത്തിൽ തടഞ്ഞു.

മുതിർന്ന സിപിഐഎം നേതാവ് വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ടി ബാബു അധ്യക്ഷനായി.എം വിനോദൻ വി കെ സലിം ,ഇ കെ ശോഭ എന്നിവർ സംസാരിച്ചു. എം കെ വിനീഷ് സ്വാഗതം പറഞ്ഞു.

English Summary:

CPI(M) Nadapuram Local Committee organised a protest march to the Nadapuram Police Station alleging that the government had failed to ensure security in the area. The party alleged that police had not been able to arrest the accused in a recent theft case in Nadapuram town and that the government had failed to dispel fear following a tiger attack in Kummankode. The march began near the Keluvettan Mandiram and was stopped at the police station gate. Senior CPI(M) leader V.P. Kunjikrishnan inaugurated the protest.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384774/ cpim-march-to-nadapuram-police-station-over-security-concerns)